വധഗൂഢാലോചനാ കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി തള്ളി കോടതി.കേസില്‍ അന്വേഷണം തുടരാമെന്ന് കോടതി അറിയിച്ചു. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.ഈ മാസം 28ന് ഹര്‍ജിയില്‍ വാദം തുടരും. ഗൂഢാലോചന നടത്തിയെന്നത് വ്യക്തമാക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദീലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വധഗൂഢാലോചന കേസ് കെട്ടിച്ചമച്ചതാണെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ആസൂത്രിതമായ നീക്കമാണ് പുതിയ കേസെന്നുമായിരുന്നു ഹര്‍ജിയിലെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *