സമീപകാലത്ത് ഇന്ത്യൻ സിനിമാ ചരിത്രത്തിൽ വിസ്മയക്കാഴ്ചകൾ ഒരുക്കിയ ബാഹുബലിയിലെ പ്രതിനായകനായെത്തിയ താരമായിരുന്നു റാണ ദഗുബതി. ഒരു സിനിമയേക്കാൾ സംഭവബഹുലവും പ്രചോദനാത്മകവുമായിരുന്നു ആ ജീവിതം. ബാഹുബലിയിലെ പൽവാൾ ദേവൻ എന്ന കഥാപാത്രത്തിൻ്റെ സ്വീകാര്യതയാണ് റാണ ‍ഡഗുബതിയെക്കുറിച്ച് പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങുന്നത്.

ബാഹുബലിയിലെ അതിമാനുഷനിൽ നിന്നും നന്നേ മെലിഞ്ഞ റാണയെ കണ്ട് ആരാധകർ ഭയന്നു. അതിൻ്റെ കാരണം തേടി ആരാധരെത്തിയതോടെയാണ് പിന്നീട് റാണ തന്നെ തുറന്നു പറഞ്ഞത്. തൻ്റെ ആരോഗ്യം സംബന്ധിച്ചു കുറിച്ച് ആശങ്കകളുണ്ടായി. ജീവിതം പെട്ടെന്ന് പോസ് അമർത്തിയത് പോലെയായി. കിഡ്‌നികൾ തകരാറിലായി. ഹൃദയത്തിനും പ്രശ്‌നങ്ങൾ ഉണ്ടായി. ബിപി, സ്‌ട്രോക്കോ ഹെമറേജോ വരാൻ എഴുപത് ശതമാനം സാധ്യതയിലായി ആരോഗ്യം. മുപ്പത് ശതമാനംവരെ മരണ സാധ്യതയുമുണ്ടെന്ന് ഡോക്ടർമാർ‌ പറഞ്ഞു, റാണ തുറന്നു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *