സെവന് സ്പോര്‍ട്സ് ഫുട്ബോള്‍ ക്ലബ് കുന്ദമംഗലം സംഘടിപ്പിച്ച ഓള് കേരള അക്കാഡമി ഫുട്ബോള്‍ ടൂര്‍ണമെന്റ് 2022 മെയ് 12 മുതല്‍ 15 വരെ കുന്നമംഗലം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്നു. വിവിധ ജില്ലകളില്‍ നിന്നായി 36 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍
അണ്ടര്‍ 15, 17 വിഭാഗത്തില്‍ കെഎഫ്ടിസി കോഴിക്കോട്, അണ്ടര്‍ 13 വിഭാഗത്തില്‍ മീനങ്ങാടി എഫ്എ യും ജേതാക്കളായി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പ്രശസ്ത ഫുട്ബോള്‍ താരം സുശാന്ത് മാത്യു, കെഎച്ച്എസ്എസ് മാനേജര്‍ കെ.പി. വസന്തരാജ്, മുന്‍ എഫ് കൊച്ചിന് താരം സലാഹുദ്ദീന്, സെവന് സ്പോര്‍ട്സ് എഫ്സി ടെക്നിക്കല്‍ ഡയറക്റ്റര്‍ നിയാസ് റഹ്മാന്, എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
സമാപന ചടങ്ങില്‍ ടികെ ഹിദേഷ് കുമാര്‍, എന്‍.സുബ്രഹ്മണ്യന് , മണികണ്ഠന്, അത്ലറ്റിക് കോച്ച് ഹസ്സന്, ചീഫ് കോച്ച് നവാസ് റഹ്മാന്,കോച്ച് നൗഫല്‍ ബഷീര്‍, ചന്ദ്രന് ചെത്ത് കടവ്, എന്‍പി. ഫാസിര്‍ എന്നിവര്‍ സംബന്ധിച്ചു. ടൂര്‍ണമെന്റ് ഓര്‍ഗനൈസിങ് കമ്മറ്റി കണ്‍വീനര്‍ കെ.കെ. മൂസ ക്കോയ സ്വാഗതവും, പിടിഎ പ്രസിഡന്റ് സുനില്‍ ദാസ് നന്ദിയും പറഞ്ഞു.