കൊച്ചി: അര്‍ജന്റനീയന്‍ ടീമിന്റെ പിന്മാറ്റം സംബന്ധിച്ച കാര്യങ്ങളില്‍ സ്‌പോണ്‍സര്‍മാര്‍ വിശദീകരണം നല്‍കണമെന്ന് കായിക വകുപ്പ്. മെസ്സിയുടേയും സംഘത്തിന്റെയും കേരളത്തിലേക്കുള്ള വരവ് അനിശ്ചിതത്തിലാക്കിയത് സ്‌പോണ്‍സര്‍മാരാണെന്നാണ് കായിക വകുപ്പിന്റെ നിഗമനം.

ജനുവരിയില്‍ പണം നല്‍കാം എന്നായിരുന്നു സ്‌പോണ്‍സര്‍മാരുടെ വാഗ്ദാനം. എന്നാല്‍ നിശ്ചിത സമയത്തും സ്‌പോണ്‍സര്‍മാര്‍ തുക നല്‍കിയില്ലെന്ന് കായിക വകുപ്പ് വ്യക്തമാക്കി. 300 കോടിയിലധികം രൂപയാണ് മെസ്സിയുടേയും സംഘത്തിന്റെയും വരവിന് സര്‍ക്കാര്‍ കണക്കാക്കിയ ചെലവ്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് സ്‌പോണ്‍സര്‍.

നേരത്തെ കേരളത്തിലേക്ക് എത്തുമെന്ന് അറിയിച്ച ഒക്ടോബറില്‍ മെസ്സിയും സംഘവും ചെനയില്‍ കളിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെയാണ് കേരളത്തിലേക്കുള്ള വരവ് ഉണ്ടാകില്ലെന്ന് ഉറപ്പായത്. അര്‍ജന്റീനിയന്‍ മാധ്യമമായ ടിവൈസി സ്പോര്‍ടാണ് ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കിയത്. ഒക്ടോബറില്‍ അര്‍ജന്റീന ടീം ചൈനയില്‍ രണ്ട് സൗഹൃദ മത്സരങ്ങളാണ് കളിക്കുകയെന്ന് ടിവൈസി സ്പോര്‍ട്സ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *