തിരുവനന്തപുരം: സതീശന്‍ മന്ത്രിസഭയില്‍ കേരള കോണ്‍ഗ്രസിന് രണ്ട് മന്ത്രിമാര്‍ ഇല്ല. ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയുമായിരിക്കും നല്‍കുക. കേരള കോണ്‍ഗ്രസിന്റെ മന്ത്രിയായ മോന്‍സ് ജോസഫിന് ജലവിഭവോ കൃഷി വകുപ്പോ ആയിരിക്കും ലഭിക്കുക. അനൂപ് ജേക്കബും മാണി സി കാപ്പനും ടേം വ്യവസ്ഥയില്‍ മന്ത്രിമാരാകുമെന്നും ഉറപ്പായി. അതേസമയം, മറ്റ് പദവികള്‍ മന്ത്രിസ്ഥാനത്തിന് പകരമാകില്ലെന്ന് മോന്‍സ് ജോസഫ് നമസ്‌തെ കേരളത്തില്‍ പ്രതികരിച്ചു.

യുഡിഎഫ് മന്ത്രിസഭയില്‍ ആരൊക്കെ ഉണ്ടാകും എന്നതില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് മന്ത്രിമാരുടെ പേരുകള്‍ പ്രഖ്യാപിക്കും. മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് ഇന്ന് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *