സൗദിയില്‍ തടവില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ ശിക്ഷാ കാലാവധി ഈ മാസം 19ന് അവസാനിക്കുമെന്ന് കുടുംബം അറിയിച്ചു. ഉടന്‍ റഹീമിന് പുറത്തിറങ്ങാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അവര്‍ അറിയിച്ചു. വാര്‍ത്ത നല്കിയ പത്രമാധ്യമങ്ങള്‍ക്ക് നന്ദിയെന്ന് അവര്‍ അറിയിച്ചു. 20ന് വരുമെന്ന പ്രചാരണം തെറ്റാണ്. സൗദിയിലെ പെരുന്നാള്‍ അവധി കഴിഞ്ഞ് വരാനാണ് സാധ്യത.
20 വര്‍ഷം റഹീമിനെ പിന്തുണച്ച എല്ലാ മലയാളികള്‍ക്കും നന്ദി. മാധ്യമപ്രവര്‍ത്തകര്‍ക്കും നന്ദി. ഇന്ത്യന്‍ എംബസി നന്നായി പ്രവര്‍ത്തിച്ചു. 15 മില്യണ്‍ സൗദി റിയാല്‍ നല്‍കിയാണ് വധശിക്ഷ ഒഴിവായതെന്ന് കുടുംബക്കാരും ആക്ഷന്‍ കമ്മിറ്റിയും അറിയിച്ചു.
റഹീമിന്റെ മോചനം എപ്പോഴെന്ന് പറയാന്‍ സാധിക്കില്ല. റഹീമിന്റെ തിരിച്ചുവരവ് ആഘോഷിക്കില്ലെന്നും റഹീം തിരിച്ചുവന്നാലും സൗദി അറേബ്യ എന്ന രാജ്യത്തെ ഇകഴ്ത്താന്‍ പാടില്ലെന്നും അവര്‍ പറഞ്ഞു. സൗദി അറേബ്യയുടെ നിയമ വ്യവസ്ഥയെ ഇകഴ്ത്തുന്നത് തിരിച്ചടിയുണ്ടാകും. സമൂഹമാധ്യമം ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അവര്‍ മുന്നറിയിപ്പ് നല്കി.
