നാല്പത്തേഴ് വർഷം മുൻപ് കോഴിക്കോട് കുന്ദമംഗലത്തെ കിഴക്കേ വീട്ടിൽ നിന്ന് ഭൂപതി എൻ. മൊയ്തീൻ ഹാജിയുടെ മകൾ റസിയ, എടവണ്ണയിലെ എല്ലാ അർത്ഥത്തിലും വിശാലമായ
പത്തായക്കോടൻ തറവാട്ടിലേക്ക് മരുമകളായി പോകുമ്പോൾ കുന്ദമംഗലത്തെ ഭൂപതി കുടുംബത്തിലെ റസിയക്ക് രാഷ്‌ടീയത്തിൻ്റെ ഏ ബി സി ഡിയറിയില്ലായിരുന്നു, പൊതുപ്രവർത്തനത്തിൻ്റെ മാസ്മരികതയെക്കുറിച്ചൊന്നുമറിയില്ലായിരുന്നു. എന്നാൽ നാലു പതിറ്റാണ്ടിലധികം നീണ്ടു നിന്ന റഹ്മത്ത് മൻസിലെ. പത്തായക്കോടന്മാ രോടൊപ്പമുള്ള സഹവാസം, കേരള രാഷ്‌ട്രീയത്തിലെ ശൈലി കൊണ്ടും പ്രവർത്തനം കൊണ്ടും തൻ്റെ നാവുകൊണ്ടും വേറിട്ട പി. സീതി ഹാജി എന്ന പിതാവിനെയും പിതാവിൻ്റെ അതേ രീതി ആകാര ചേഷ്‌ടകളിലടക്കം ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും കാത്തു സൂക്ഷിച്ച മകനുംഎംഎൽഎയും തൻ്റെ ഭർത്താവുമായ പി കെ. ബഷീർക്കായിലൂടെയും പഠിച്ചെടുക്കുകയായിരുന്നു റസിയ.

ഇപ്പോൾ നാലാം തവണയും തൻ്റെ പ്രിയ ബഷീർക്ക എം.എൽ എ കുപ്പായമണിഞ്ഞപ്പോഴും അതേപോലെ മന്തി പദത്തിലേക്കുംപാർട്ടി തീരുമാനിച്ചപ്പോൾ, കഴിഞ്ഞ കാലങ്ങളെല്ലാം ഒന്നിനു പിറകെ ഒന്നായി അവരുടെ ഓർമകളിലേക്കോടിയെത്തുകയാണ്. റസിയയെ പത്തായക്കോടൻകാരുടെ റഹ്‌മത്ത് മൻസിലിനെ ഇവരുടെ മനസ്സിലേക്കടുപ്പിച്ചത് മരുമകളുടെ പെരുമാറ്റം ആയിരുന്നു.
മറിച്ച് രാവും പകലുമെന്നില്ലാതെ തങ്ങളുടെ ആവലാതികളും പരിഭവങ്ങളും ആവശ്യങ്ങൾക്കുമെല്ലാം ഉത്തരവും പരിഹാരവുമെല്ലാം തേടി വരുന്നവരുടെയും അവരോട് ഒരു പിതാവും മകനും കാണിക്കുന്ന സഹാനുഭൂതിയുടെയും നേർ കാഴ്ചകളായിരുന്നു.

തനിക്ക് അധികം കണ്ടു പരിചയമില്ലാത്ത ഈ കാഴ്ചകളിലൂടെയാണ് പൊതുപ്രവർത്തനത്തിൻ്റെ നൈതികതയെ ഇവർ തിരിച്ചറിയുന്നത്.
ആ തിരിച്ചറിവ് ഇവരെ പിന്നീട് കൊണ്ടുചെന്നെത്തിച്ചത്, നാലു ടേമുകളിലായി എടവണ്ണ പഞ്ചായത്ത് പ്രസിഡൻ്റ്, വൈ. പ്രസിഡൻ്റു സ്ഥാനത്ത് പത്തുവർഷത്തിലധികം നേതൃത്വം നല്കുന്നതിലേക്കാണ്. 2001 വരെ ഒരു കുടുംബനാഥ മാത്രമായിരുന്ന റസിയ പി.കെ. ബഷീർ , പഞ്ചായ ത്ത്, ബ്ലോക്ക്, ജില്ലാ തലങ്ങളിലെ പൊതുപ്രവർത്തന രംഗത്തു നിന്ന് നിയമസഭയിലേക്ക് മത്സരിക്കുവാൻ തുടങ്ങിയതോടെയാണ് പൊതുപ്രവർത്തനരംഗത്ത് സജീവമാകുന്നത്.

അപ്പോഴേക്കും സീതി ഹാജി മരണപ്പെടുകയും ചെയ്തിരുന്നു.
അങ്ങനെ എടവണ്ണ പഞ്ചായത്തിൻ്റെ പ്രഥമ വനിതാ പ്രസിഡൻ്റായി ഇവർ. പിന്നീട് അനേകം വർഷങ്ങൾ പൊതുരംഗത്തു തുടർന്നെങ്കിലും ശേഷം മറ്റ് കുടുംബപരമായ തിരക്കു കാരണം പിന്നോട്ടു വെക്കുകയായിരുന്നു. , സി.എച്ച്, സീതി ഹാജി എന്നിവരെല്ലാം റസിയയുടെ കുന്ദമംഗലത്തെ വീട്ടിലെയും സന്ദർശകരായിരുന്നെങ്കിലും പത്തായ ക്കോടൻ സീതിയുടെ മരുമകളായതോടെയാണ് ഇവരെല്ലാം ഒരു പരിചിത മുഖമായി ഇവർക്ക് മാറുന്നത്. ഏതു സഹായത്തിനും ദിനേന യെന്നോണം ഇവിടെ വരുന്ന നൂറു കണക്കിനാളുകളുടെ മന:സംതൃപ്‌തിയോടെയുള്ള മടക്കമാണ് ഈ വീടിൻ്റെ ഏറ്റവും വലിയ പ്രത്യേകതയായി ഇവരുടെ മനസ്സിലേക്ക് വരുന്നത്.

മലയാളി ഉള്ളിടത്തെല്ലാം സീതി ഹാജി എന്നു പറഞ്ഞാൽ മരമുണ്ടായിട്ടാണോ കടലിൽ മഴ പെയ്യുന്നതെന്ന തമാശയാണ് ആദ്യം ഓർമ വരുന്നതെങ്കിൽ, യഥാർത്ഥ സീതി ഹാജി അങ്ങനെ 24 മണിക്കൂറും എല്ലാത്തിനും ഉരുളക്കുപ്പേരി പോലെ തമാശമൊഴിയുന്ന ആളായിരുന്നില്ല. . എന്നാൽ അതിനപ്പുറം നാടിനെപ്പോലെ തൻ്റെ കുടുംബത്തിൻ്റെയും ഉത്തരവാദിത്വം തന്നിലാണെന്ന ബോധ്യമുള്ള ആളുമായിരുന്നുവെന്നോർമിക്കുന്ന റസിയയെ സംബന്ധിച്ചിടത്തോളം ആ സീതി ഹാജിയുടെ മകനായ പി.കെ. ബഷീറും ഇതുപോലെ കഇക്കാര്യങ്ങളിലെല്ലാം തനിപകർപ്പു തന്നെയായിരുന്നു. നിയമസഭയിൽ പ്രസംഗത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെപ്പോലും ചിരിപ്പിക്കുന്ന ആളല്ലേ, അപ്പോ കൂടിലും എപ്പോളും അങ്ങനെ ക്കൊ ത്തന്നായിരിക്കും പല കൂട്ടുകാരികളും റസിയയെ കാണുമ്പോൾ സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങളിലൊന്നാണിത്. എന്നാൽ എം.എൽ ഏയും ,ബഹളങ്ങളുമൊക്കെയായതോടെ പലപ്പോഴും ഇവർക്കു പോലും വേണ്ടത്ര ബഷീർക്ക നെ കിട്ടാറില്ലെന്നുള്ളതാണ്, യഥാർത്ഥ്യം. ഇനി മന്ത്രി കൂടിയാകുമ്പോൾ പേടിയുണ്ടെങ്കിലും റസിയാത്ത ക്ക് ഇതെല്ലാം ഇപ്പോൾ ശീലമായി മാറിക്കഴിഞ്ഞു. ആദ്യമൊക്കെ വിഷമം തോന്നിയിരുന്നെങ്കിലും പൊതുപ്രവർത്തന രംഗത്തേക്കിറങ്ങിയപ്പോഴാണ് മറ്റുള്ളവർക്ക് ഓടുമ്പോഴുള്ള സന്തോഷത്തിൻ്റെ വില താനും തിരിച്ചറിഞ്ഞതെന്ന് ഇവർ പറയുന്നു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി,രാഹുൽ ഗാന്ധി,പ്രിയങ്ക ഗാന്ധി,തുടങ്ങി നായനാർ, പ്രേം നസീർ, കെ.പി. ഉമ്മർ, കുതിരവട്ടം പപ്പു,മമ്മൂട്ടി, കല്പന, സലീം കുമാർ സീതി ഹാജിയുടെ കാലത്തു നിന്ന് പി.കെ. ബഷീറിൻ്റെ കാലത്തെത്തുമ്പോൾ സ്പീക്കർ ഏ എൻ ഷംസീറിനടക്കം എടവണ്ണയിലൂടെ കടന്നുപോകുമ്പോൾ ഒന്നു കയറി ആശ്വസിക്കാവുന്ന വീടുകളിലൊന്നാണിത്.

കളിചിരിയുടെയും തമാശയുടെയുമെല്ലാ അന്തരീക്ഷത്തിലും കടുത്ത പരീക്ഷണത്തിലൂടെ കടന്നുപോയ ഇരുണ്ട നാളുകളുമുണ്ട് പി.കെ. ബഷീറിൻ്റെയും റസിയയുടെയും ദാമ്പത്യത്തിൽ, ഇവരുടെ മക്കളുടെ കൂട്ടത്തിൽ ഏറെ പ്രത്യേകതകളുണ്ടായിരുന്ന ഫാത്തിമാ ഫെമിൻ എന്ന മകൾ ക്യാൻസർ ബാധിതയായി മരണപ്പെട്ട സമയമായിരുന്നത് .


പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയ ക്യാൻസർ പ്രിഡിഗ്രി പൂർത്തിയാക്കിയ സമയത്ത് അവളെയും കൊണ്ടാണ് മടങ്ങിയത്. സീതി ഹാജിയും ഇതേപോലെ ക്യാൻസർ വന്നിട്ടു തന്നെയായിരുന്നു മരണപ്പെട്ടത്. ഇതോടു കൂടിയാണ് ഈ പ്രദേശത്തുകാർക്കും മലപ്പുറം ജില്ലകാർക്കുമെല്ലാം അത്താണിയായ എടവണ്ണ കാൻസർ സെൻ്റർ എന്ന നൂറുകണക്കിനാളുകൾക്ക് അത്താണിയായി ഈ പ്രദേശത്തെ ആതുര സേവന രംഗത്ത് നിറഞ്ഞു നില്ക്കുന്ന സീതി ഹാജി ക്യാൻസർ സെൻ്ററിൻ്റെയും മറ്റൊരു സ്ഥാപനമായ സീതി ഹാജി ഡയാലിസിസ് സെൻ്ററിൻ്റെയും ജനനം. ആയിരക്കണക്കിന് രോഗികൾക്ക് ഏറെ ആശ്വാസമായി മാറിയ ഈ സ്ഥാപനത്തിലെത്തുന്നവരുടെ പുഞ്ചിരിയിലൂടെയാണ് സീതി ഹാജിയെയും ഫെമിൻ്റെയുമെല്ലാം വേർപാട് ഇപ്പോഴും തങ്ങൾക്കൊരു ദുഃഖമല്ലാതായി മാറുന്നതെന്നും ഇവർ പറയുന്നു.

ഈ അസുഖം വന്നപ്പോഴാണ് ക്യാൻസർ അടക്കമുള്ള അസുഖങ്ങൾ അത്യാവശ്യം സാമ്പത്തിക സ്ഥിതി ഉള്ളവരെ പോലും എങ്ങനെയാണ് വിപരീതമായി ബാധിക്കുന്നതെന്ന് ഇവർ തിരിച്ചറിയുന്നതും ഇത് കൂടിയാണ് നാടിനായി ഒരു ക്യാൻസർ സെൻ്ററും ഡയാലിസിസ് സെൻ്ററും എന്ന ലക്ഷ്യത്തിലേക്ക് ഇവരെ എത്തിക്കുന്നത്. പി.കെ. ബഷീർ എന്ന പൊതുപ്രവർത്തകൻ തന്നെയാണ് ഇതിൻ്റെ താങ്ങും തണലുമായ എല്ലാമെല്ലാം എന്നറിയുമ്പോഴാണ് നാം അറിയാതെ ഇവർക്ക് കൈയ്യടിച്ചുപോകുക. ദിനേന 37 പേർക്ക് ഡയാലിസിസ് സൗകര്യമുള്ള ഇവിടെത്തെ ക്യാൻസർ സെൻ്റർ ആയിരക്കണക്കിന് രോഗികൾക്കാണ് ഇതുവരെ ആശ്രയമായി മാറിയത് ദാനശീലമെന്നത് ഒരു ജീവിതവ്രതമായി എടുത്തവരാണ് സീതിഹാജിയും
സഹധർമിണിയും മക്കളുമെന്നതാണ് ഈ കുടുംബത്തിൽ തനിക്കനുഭവപ്പെട്ട വേറിട്ട കാര്യങ്ങളിലൊന്നൊന്നും റസിയ സാക്ഷ്യപ്പെടുത്തുന്നു. പത്തായ ക്കോടൻ സീതി ഹാജിയുടെ മരുമകളും ഇപ്പോൾ ആ കുടുംബത്തിലെ മൂത്ത ആൺ തരിയുടെ സഹധർമിണിയാണെങ്കിലും ഇതൊന്നും പറയാതെ മറ്റെവിടെയെങ്കിലും പോയാൽ എവിടെ നിന്നാണെന്ന് ചോദിക്കുമ്പോൾ എടവണ്ണയിലാണ്, പത്തപ്പിരിയത്താണെന്ന് പറയുമ്പോൾ ഉടനെ (പണ്ടാണെങ്കിൽ) പത്തായ ക്കോടൻ സീതി ഹാജിൻ്റെ നാട്ടിലാണല്ലേ ? ഇപ്പോഴാകുമ്പോൾ പി.കെ. ബഷീറിൻ്റെ നാട്ടിലാണല്ലേ, ഇനി മാന്തി ബഷീർക്കയുടെ നാട്ടിലാണല്ലേ എന്ന ചോദ്യമുണരുമ്പോഴും പലപ്പോഴും റസിയ ആവർത്തിച്ചു കേട്ട ചോദ്യങ്ങളിലൊന്നാണിത്. ഇപ്പോൾ കേട്ടു കേട്ടു പഴകിയ ഒരു ചോദ്യമായി ഇത് മാറിയെങ്കിലും വീണ്ടും കേൾക്കുമ്പോൾ താൻ കൂടിയംഗമായ ഈ കുടുംബത്തിലേക്ക് ഒരു മരുമകളായി കയറി വരുവാൻ സാധിച്ചുവെന്നതിൽ അഭിമാനപുരിതയാകുകയാണിവർ …..
ഇതു തന്നെയാണ് തൻ്റെ ജീവിതത്തിലെ സാഫല്യംനിറഞ്ഞ മൂഹൂർത്തങ്ങളിലൊന്നെന്നും റസിയാത്ത പറയുമ്പോൾ അവരുടെ മുഖത്ത് നിന്നും തന്നെ നമുക്കിത് വായിച്ചെടുക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *