ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങിലുണ്ടായ ട്രെയിനപകടത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടം ദുഃഖകരമാണെന്നും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ചേരുന്നുവെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

അപകടത്തില്‍ പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുകയാണ്. അപകടത്തിന്റെ സ്ഥിതിഗതികളെ കുറിച്ച് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് മനസ്സിലാക്കുന്നുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്’. പ്രധാനമന്ത്രി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ അറിയിച്ചു.

ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടാകുന്നത്. അഗര്‍ത്തലയില്‍ നിന്നുള്ള 13174 കാഞ്ചന്‍ജംഗ എക്സ്പ്രസ് ന്യൂ ജല്‍പായ്ഗുരി സ്റ്റേഷന് സമീപം രംഗപാണിയില്‍ വെച്ച് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *