ഏകദിന പഠനക്യാമ്പ്: അപേക്ഷ ക്ഷണിച്ചു

വനംവകുപ്പിന്റെ ഉത്തരമേഖല സാമൂഹിക വനവത്കരണ വിജ്ഞാന വ്യാപന വിഭാഗം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തെരഞ്ഞെടുത്ത പ്രകൃതിപഠന കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ഏകദിന ക്യാമ്പിന് സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ പരമാവധി 40 പേര്‍ അടങ്ങുന്ന സംഘങ്ങള്‍ക്കാണ് ക്യാമ്പ് അനുവദിക്കുക. ക്യാമ്പിലേക്കും തിരിച്ചുമുള്ള യാത്രാചെലവ് വിദ്യാലയങ്ങള്‍ വഹിക്കണം. ഭക്ഷണം പ്രകൃതി പഠന കേന്ദ്രങ്ങളില്‍ നല്‍കും. വിദ്യാര്‍ഥികളായ പഠനാംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. അപേക്ഷകള്‍ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ ഡിവിഷന്‍, വനശ്രീ, മാത്തോട്ടം, പോസ്റ്റ് അരക്കിണര്‍, കോഴിക്കോട് 673028 എന്ന വിലാസത്തില്‍ ജൂലൈ 15നകം ലഭിക്കണം. അപേക്ഷ ഫോമിന്റെ മാതൃകക്കും നിബന്ധനകള്‍ക്കും 8547603871 നമ്പറില്‍ ബന്ധപ്പെടണം.

സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

തിരുവനന്തപുരം നാഷണല്‍ കരിയര്‍ സര്‍വിസ് സെന്റര്‍ (എന്‍സിഎസ്‌സി) കോഴിക്കോട് എന്‍ഐഇഎല്‍ഐടി, കെല്‍ട്രോണ്‍ നോളജ് സെന്ററുകള്‍ എന്നിവയുമായി സഹകരിച്ച് എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്കായി നടത്തുന്ന സൈബര്‍ സെക്വേര്‍ഡ് വെബ് ഡെവലപ്‌മെന്റ് അസോസിയേറ്റ് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററിലാണ് ഒരു വര്‍ഷത്തെ കോഴ്സ് നടക്കുക. പ്രായപരിധി: 18-30. മൂന്നു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള, പ്ലസ്ടു പാസായ എസ്‌സി/എസ്ടി വിഭാഗത്തിലുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കോഴിക്കോട് സെന്ററില്‍ എത്തണം. ഫോണ്‍: 0495 2301772, 8590605275.

ക്വട്ടേഷന്‍ ക്ഷണിച്ചു

ബേപ്പൂര്‍ പോര്‍ട്ട് ഓഫീസിലെ സ്വിഫ്റ്റ് ഡിസയര്‍ കാറിന് രണ്ട് ടയറുകള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 23ന് ഉച്ചക്ക് ഒരു മണിക്കകം പോര്‍ട്ട് ഓഫീസര്‍, ബേപ്പൂര്‍ പോര്‍ട്ട്, കോഴിക്കോട് -673015 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0495 2414863.

ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള മാരിടൈം ബോര്‍ഡിനു വേണ്ടി കോഴിക്കോട് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ കാര്യാലയത്തിന്റെ പിറക്‌വശത്ത് സൂക്ഷിച്ച ഉപയോഗശൂന്യമായ 2,390 കിലോഗ്രാം ഇരുമ്പ് സാധനസാമഗ്രികള്‍ വില്‍ക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. പോര്‍ട്ട് ഓഫീസര്‍, ബേപ്പൂര്‍ പോര്‍ട്ട്, കോഴിക്കോട് 673015 എന്ന വിലാസത്തില്‍ ജൂണ്‍ 25ന് ഉച്ചക്ക് ഒരു മണിക്കകം ലഭിക്കണം. ഫോണ്‍: 0495 2414863, 2418610.

റാങ്ക് പട്ടിക റദ്ദായി

കോഴിക്കോട് ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍: 418/2019) തസ്തികയുടെ റാങ്ക് പട്ടിക മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

ജില്ലാ വികസന സമിതി യോഗം 28ന്

ജില്ലാ വികസന സമിതിയുടെ ജൂണ്‍ മാസത്തെ യോഗം 28ന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

പരാതി പരിഹാര അദാലത്ത്

നിലവിലുള്ള പരാതികള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. ജൂണ്‍ 24, 25, 26 തീയതികളില്‍ തൈക്കാട് പി.ഡബ്ലു.ഡി റസ്സ് ഹൗസ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30 മുതല്‍ വൈകീട്ട് 5വരെയാണ് അദാലത്ത്.

അദാലത്തിന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശേഖരന്‍ മിനിയോടന്‍, അംഗങ്ങളായ ടി.കെ വാസു, സേതുനാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗക്കാരുമായി ബന്ധപ്പെട്ട പരാതികളില്‍ കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ള പരാതികളില്‍, പരാതിക്കാരെയും, പരാതി എതിര്‍കക്ഷികളേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും കമ്മീഷന്‍ നേരിട്ട് കാണും. പുതിയ പരാതികള്‍ സമര്‍പ്പിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *