ന്യൂഡല്‍ഹി: ടെലഗ്രാം നിരോധനം മോദി സര്‍ക്കാരിന്റെ പുതിയ തന്ത്രമാണെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. കള്ളനെ പിടിക്കുന്നതിനുപകരം ഇരയുടെ വാതിലില്‍ പൂട്ട് തൂക്കിയിടുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എക്സ് പോസ്റ്റിലൂടെയാണ് രാഹുലിന്റെ പ്രതികരണം.

രാജ്യത്തെ ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളായി ടെലിഗ്രാമിലൂടെ പഠിക്കുന്നു. ഈ സൗകര്യം ഇല്ലാതാക്കുന്നതിലൂടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എങ്ങനെ പരിഹാരം കാണും? അടുത്ത നിരോധനം ആര്‍ക്കായിരിക്കുമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

നാടകങ്ങള്‍ക്ക് ഒരു കുറവുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നാടകങ്ങളെല്ലാം ഉപേക്ഷിക്കണം. ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന മാഫിയകള്‍ കേന്ദ്രസര്‍ക്കാരിന്റെ നിരീക്ഷണത്തില്‍ തഴച്ചു വളരുകയാണ്. അവര്‍ യുവാക്കളുടെ കണ്ണുകളില്‍ നിന്നും ദിനംപ്രതി രക്തക്കണ്ണീര്‍ വീഴ്ത്തുന്നു. വിദ്യാര്‍ത്ഥികളുടെ ശബ്ദം നിങ്ങള്‍ കേള്‍ക്കേണ്ടതുണ്ട്. അവര്‍ക്ക് അവരുടെ അവകാശം നേടിയെടുക്കാന്‍ അറിയാമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *