ഒരു വൃക്ഷ തൈയും പുസ്തക സഞ്ചിയും പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം സഭയം ചാരിറ്റബിള്‍ ട്രസ്റ്റ് വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍കിറ്റ് വിതരണം ചെയ്തു. കാലിക്കറ്റ് സിറ്റി കോ ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ജി നാരായണന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് വര്‍ക്കിംഗ് ചെയര്‍മാന്‍ സര്‍വദമനന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.കെ രമേശ് കുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വെച്ച് വിശിഷ്ട സേവനത്തിന് അംഗന്‍വാടി വര്‍ക്കറും ട്രസ്റ്റ് അംഗവുമായ സീന ഭായിയെ ആദരിച്ചു. പ്രസ്സ് ക്ലബ് സെക്രട്ടറി ഹബീബ് കാരന്തൂര്‍, സദയം ജനറല്‍ കണ്‍വീനര്‍ പി.ശിവപ്രസാദ്, ജനറല്‍ സെക്രട്ടറി ഉദയകുമാര്‍ ,രക്ഷാധികാരി എം.പ്രമീള, ജോയന്റ് സെക്രട്ടറി പി.തങ്കമണി, ട്രഷറര്‍ വി.പി സുരേഷ്, സീന ഭായ് ടീച്ചര്‍, സുധീര്‍ രാജ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *