തിരുവനന്തപുരം: അമ്മയിലെ തർക്കത്തിൽ സർക്കാർ ഇടപെടേണ്ടതില്ലെന്ന് സാംസ്കാരിക മന്ത്രി പി.സി.വിഷ്ണുനാഥ്. ആയിരക്കണക്കിന് സംഘടനകളിൽ ഒന്നാണ് അമ്മ. അവരുടെ ആഭ്യന്തര പ്രശ്നത്തിൽ ഇടപെടാൻ പോയാൽ ഇതുപോലുള്ള ആയിരക്കണക്കിന് സംഘടനകളിൽ സർക്കാർ ഇടപെടേണ്ടി വരും. ഭരണസമിതി തർക്കം അവരുടെ ആഭ്യന്തര വിഷയം. അതിൽ സർക്കാർ ഇടപെടുന്നതിൽ ഔചിത്യം ഇല്ലായ്മ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായ വിമർശനം സംഘടനയ്ക്ക് അകത്തുള്ള കാര്യങ്ങളാണെന്നും പ്രശ്നങ്ങൾക്ക് രമ്യമായ പരിഹാരം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *