തിരുവനന്തപുരം: 2026 മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആകെ പരീക്ഷ എഴുതിയ 4,10,190 പേരിൽ 4,04, 722 പേരുടെ ഫലം പുറത്തുവന്നു. അതിൽ 2,50,981 പേർ 30% അധികം മാർക്ക് നേടി. ഇത് 62.01% ആണ്. കഴിഞ്ഞ വർഷം 60.76% ആയിരുന്നു.

അതേസമയം, ദേശീയ തലത്തിൽ സർക്കാർ വെബ്സൈറ്റുകളിൽ സൈബർ ആക്രമണം നടന്നതിനാൽ സർക്കാർ വെബ്സൈറ്റുകളിൽ പരിശോധന നടക്കുന്ന സാഹചര്യത്തിൽ വിശദമായ ഫലം വെബ്സൈറ്റുകളിൽ ലഭിക്കാൻ വൈകുമെന്ന് പരീക്ഷ ചുമതലയുള്ള ജോയിന്റ് ഡയറക്ടർ അറിയിച്ചു. പരീക്ഷ ഫലം നേരത്തെ 3 മണിക്ക് വെബ്സൈറ്റിൽ പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *