പരിശീലന പറക്കലിനിടെ, റഷ്യയില്‍ സൈനിക യാത്രാവിമാനം തകര്‍ന്നുവീണു.മൂന്ന് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മോസ്‌കോ നഗരത്തിന് പുറത്ത് ചൊവ്വാഴ്ചയാണ് സംഭവം. പരിശീലന പറക്കലിനിടെ വിമാനത്തിന്റെ ഒരു ചിറകിന് തീ പിടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് വനമേഖലയില്‍ പതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 11-112വി സൈനിക യാത്രാവിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം ലാന്‍ഡ് ചെയ്യാനിരിക്കേയാണ് അപകടം ഉണ്ടായത്. വിമാനം തകര്‍ന്നു വീണ സ്ഥലത്ത് ജനവാസം ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല. വിമാനത്തിന്റെ ഒരു ചിറകിന് തീ പിടിച്ച നിലയില്‍ താഴ്ന്ന് പറക്കുന്ന ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *