കര്‍ഷക ദിനത്തില്‍ മലയമ്മ പുള്ളന്നൂര്‍ ന്യൂ ഗവ.എല്‍.പി സ്‌കൂളില്‍ വെച്ച് പ്രദേശത്തെ കര്‍ഷകരെ ആദരിച്ചു. പി.ടി.എ പ്രസിഡണ്ട് വി.പി.അബ്ദുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു ഹെഡ്മാസ്റ്റര്‍ പി കെ സുരേഷ് ബാബു ,എന്‍ വിജയന്‍, കെ ശാന്ത എന്നിവര്‍ പ്രസംഗിച്ചു

കര്‍ഷകനായ ഉമ്മര്‍ നടുക്കണ്ടിയെ വി.പി.രാജീവ് പണിക്കര്‍ പൊന്നാട അണിയിച്ചു. ഓലക്കുട ചൂടിയ ഓണപൊട്ടനും, കറ്റയേന്തിയ കര്‍ഷക സ്ത്രീയും, കേരളീയ വേഷത്തിലെത്തിയ രക്ഷിതാക്കളും അധ്യാപകരും പരിപാടിക്ക് കൊഴുപ്പേകി. സ്‌കൂള്‍ തൊടീല്‍ കൃഷിയിറക്കല്‍ ചടങ്ങും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *