ന്യൂ ഡൽഹി: ജൂണിൽ നടന്ന യുജിസി നെറ്റ് പരീക്ഷ റദ്ദാക്കുകയും പുനഃപരീക്ഷ സംഘടിപ്പിക്കുകയും ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. കേന്ദ്ര സർക്കാരും ദേശീയ പരീക്ഷാ ഏജൻസിയും നീതിയുക്തവും വിശ്വസനീയവുമായ പരീക്ഷാ നടത്തിപ്പ് ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും രാഹുൽഗാന്ധി ആരോപിച്ചു. ദേശീയ പരീക്ഷാ ഏജൻസി ചെയ്ത തെറ്റിന്റെ ശിക്ഷ അനുഭവിക്കുന്നത് വിദ്യാർഥികളാണെന്നും രാഹുൽ ഗാന്ധിയുടെ എക്സ് പോസ്റ്റ്. ധർമ്മേന്ദ്ര പ്രധാന്റെ രാജി ആദ്യപടിയായിരുന്നുവെന്നും അത് അവസാനത്തേതല്ലെന്നും എൻ‌ടി‌എയുടെ നേതൃത്വവും പരീക്ഷാ ക്രമക്കേടിൽ മറുപടി പറയാൻ ബാധ്യസ്ഥരാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *