വിരാട് കോഹ്ലി ട്വന്റി 20 നായക പദവി ഒഴിയുന്നുവെന്ന സ്ഥിരീകരണം വന്നതിന് പിന്നാലെ ആര് ക്യാപ്റ്റനാകുമെന്നുള്ള ചര്‍ച്ചകളാണ് കൊഴുക്കുന്നത്. പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നതില്‍ ഒരാളാണ് സീനിയര്‍ താരമായ രോഹിത് ശര്‍മ. യുവാക്കള്‍ക്ക് നേതൃസ്ഥാനം നല്‍കാന്‍ തീരുമാനിച്ചാല്‍ കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരില്‍ ആര്‍ക്കെങ്കിലും നറുക്ക് വീഴും.
രോഹിത്തിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ കോലി ആവശ്യപ്പെട്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മയെ ആ പദവിയില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് കോഹ്ലി സെലക്ടര്‍മാരെ സമീപിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐയെ ഉദ്ധരിച്ച് ന്യൂസ് 18 നും റിപ്പോര്‍ട്ട്ചെയ്യുന്നു.

34 വയസ്സായ രോഹിതിന്റെ പ്രായം ചൂണ്ടിക്കാട്ടിയാണ് കോലി ഉപനായകനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്. രാഹുലിനെ ഏകദിനത്തിലും പന്തിനെ ടി20യിലും വൈസ് ക്യാപ്റ്റന്മാരാക്കാനാണ് കോഹ്ലി ആവശ്യപ്പെട്ടതെന്നാണ് സൂചന. വാര്‍ത്ത സംബന്ധിച്ച്? ബിസിസിഐ പ്രതിനിധികളോ താരങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ ഈ വിഷയം വലിയ ചര്‍ച്ചകള്‍ക്ക്? വഴിവെക്കാന്‍ സാധ്യതയുണ്ട്?.
രോഹിത്തിനെ നീക്കാന്‍ കോലി ആവശ്യപ്പെട്ടത് ബിസിസിഐയില്‍ ഭിന്നതയ്ക്കിടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോലിയുടെ ഉദ്ദേശ്യശുദ്ധിയില്‍ ബിസിസിഐക്ക് സംശയമുണ്ട്. എന്നാല്‍ ടി20 ലോകകപ്പിന് ശേഷം കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നീക്കാന്‍ തീരുമാനിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് മുന്‍കൂട്ടി കണ്ടാണ് കോലി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറാന്‍ തയ്യാറായത്.

അതേസമയം, ടി20 ലോകകപ്പിന് ശേഷം ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന കോഹ്ലിയുടെ പിന്‍ഗാമിയായി രോഹിത് ശര്‍മയാണ് ബിസിസിഐയുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള താരം.

Leave a Reply

Your email address will not be published. Required fields are marked *