രാമനാട്ടുകരയിൽ കഴിക്കാൻ വാങ്ങിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെന്നു പറഞ്ഞു കടയിലുണ്ടായിരുന്ന ബിരിയാണി ചെമ്പടക്കം റോഡിലേക്കു വലിച്ചെറിഞ്ഞു.രാമനാട്ടുകര സ്വദേശിയായ യുവാവ് ആണ് ഹോട്ടലിലെത്തി അതിക്രമം നടത്തിയത്. രാമനാട്ടുകര അങ്ങാടിയിൽ എയർപോർട്ട് റോഡിലെ തട്ടു കടയിൽ ഇന്നലെ വൈകീട്ട് അഞ്ചു മണിക്കാണ് സംഭവം.ഇവിടെ നിന്നും വാങ്ങിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെന്നു പറഞ്ഞു കടയുടെ പുറത്ത് വിൽക്കുവാൻ വെച്ച ബിരിയാണിയടക്കം ഉള്ള ചേമ്പ് ഇയാൾ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു . സംഭവത്തിനു ശേഷം ജനം തടിച്ചുകൂടി രണ്ടു വിഭാഗമായി വാഗ്വാദം നടത്തിയത് അങ്ങാടിയിൽ ഏറെ നേരം വാഹന ഗതാഗതം തടസപ്പെടുകയും ചെയ്തു. പാർസലായി കൊടുത്ത ബിരിയാണി പരിശോധിച്ച് പുഴുവല്ല, എണ്ണയിൽ പൊരിഞ്ഞ അരി മണിയാണ് കണ്ടതെന്ന് യുവാവിനെ പറഞ്ഞ് മനസിലാക്കി.

എന്നാൽ യുവാവ് ഇത് അംഗീകരിക്കാതെ മുൻസിപ്പാലിറ്റിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ കൂട്ടി വന്ന് ബിരിയാണി പരിശോധിപ്പിച്ചു. ബിരിയാണി പരിശോധിച്ച ഹെല്‍ത്ത് ഇന്‍സ്പെക്ടറും പുഴുവല്ല, അരി മണികളാണന്നെന്ന് സ്ഥിരീകരിച്ചു. എന്നാൽ ഇതൊന്നും ചെവി കൊള്ളാതെ രാമനാട്ടുകര സ്വദേശിയായ യുവാവ് ഹോട്ടലിലെ എട്ട് കിലോയുടെ ബിരിയാണി ചെമ്പ് റോഡിലേക്ക് വലിച്ചെറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *