കാണാതായി നൂറ് ദിവസം കഴിഞ്ഞിട്ടും കണ്ണൂർ ചൊക്ലിയിലെ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ കുറിച്ച് സൂചനകളില്ല. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ഒരു തുമ്പുമില്ല. അന്വേഷണം കാര്യക്ഷമമല്ലെന്ന് ശിവസൂര്യയുടെ പിതാവ് എസ്കെഎൻ ഷോയിൽ ട് പറഞ്ഞു.

ഡിവൈഎസ്പി സനികുമാറിൻറെ നേതൃത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ശിവസൂര്യയെ ആദ്യം കണ്ടുവെന്ന വിവരമുള്ള പാലക്കാടാണ് ക്രൈംബ്രാഞ്ച് സംഘം നിലവിൽ പരിശോധന നടത്തുന്നത്. ഓഗസ്റ്റ് എട്ടിനാണ് മൊബൈൽ ഫോൺ വാങ്ങിവച്ചതിന്‍റെ പേരിൽ ശിവസൂര്യ വീട് വിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ആക്ഷൻ
കമ്മിറ്റി ഇന്ന് ചൊക്ലിയിൽ പ്രതിഷേധം നടത്തും. ഇന്ന് വൈകിട്ട് 4:30ന് ചൊക്ലിയിൽ നടക്കുന്ന പ്രതിഷേധ മാർച്ച് തലശ്ശേരി എംഎൽഎ കാരായി രാജൻ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *