പെരിങ്ങൊളം മഹല്ല് റിലീഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രവാസി വടക്കേടത്ത് പുറായിൽ റഫീഖിന് പുതുതായി നിർമ്മിച്ച വീടിൻറെ താക്കോൽദാനകർമ്മം നാളെ 11 മണിക്ക് കോഴിക്കോട് വലിയ ഖാദി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ നിർവഹിക്കും.സാമ്പത്തികമായി പിന്നോക്കമായിട്ടുള്ള പതിനഞ്ചു
വർഷത്തോളമായി വാടക വീട്ടിൽ അഭയം പ്രാപിച്ചിരുന്ന റഫീഖിന്റെ കുടുംബത്തിന് മൂന്നു സെന്റ് സ്ഥലത്താണ് പെരിങ്ങൊളം മഹല്ല് റിലീഫ് കമ്മറ്റി വീട് നിർമിച്ച് നൽകിയത്. കാരുണ്യ പ്രവർത്തനങ്ങൾക്കും അശരണരായവർക്കും പെരിങ്ങൊളം മഹല്ല് റിലീഫ് കമ്മറ്റിയുടെ പ്രവർത്തനം ഏറെ ഗുണകരമാണ്

Leave a Reply

Your email address will not be published. Required fields are marked *