ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് ഗ്രാമവികസന മന്ത്രി ഐ പെരിയസാമി. തമിഴ്‌നാടിന്റെ സ്വപ്നം ഡിഎംകെ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും പെരിയസാമി പറഞ്ഞു. അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 10 വര്‍ഷമായി 142 അടിയില്‍ തുടരുകയല്ലേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് മറുപടി. തേനിയില്‍ മഴക്കെടുതി വിലയിരുത്തിയ ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം.

മുല്ലപ്പെരിയാര്‍ അണക്കെട്ട് അറ്റകുറ്റപ്പണിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചിരുന്നു. തമിഴ്‌നാട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിനാണ് സ്റ്റാലിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *