കഴിഞ്ഞ വർഷം ടിക്കറ്റില്ലാതെ യാത്ര ചെയ്ത 6.27 ലക്ഷം കേസുകള്‍ പിടികൂടിയതായി സൌത്ത് വെസ്റ്റേണ്‍ റെയിൽവേ. 2023 ഏപ്രിൽ മുതൽ ഡിസംബർ വരെയുളള കാലയളവിലെ കണക്കാണിത്. ഇതുവഴി പിഴയിനത്തിൽ 46 കോടി രൂപ ലഭിച്ചതായും റെയിൽവേ അറിയിച്ചു. ബെംഗളുരു ഡിവിഷനിൽ നിന്നു മാത്രം 3.68 ലക്ഷം കേസുകളും 28 കോടി രൂപ ഫൈനും ലഭിച്ചിട്ടുള്ളത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടികൂടുന്നതിലെ ജീവനക്കാരും ഊർജ്ജിതമായി പ്രവർത്തിക്കുന്നുവെന്നാണ് റെയിൽവേ വിശദമാക്കിയത്.മുന്‍ വർഷത്തേക്കാൾ പിടികൂടുന്ന കേസുകളിൽ 9.95 ശതമാനം വർധനയുണ്ടെന്നാണ് റെയിൽവേ വിശദമാക്കുന്നത്. 2023 ഡിസംബർ മാസത്തിൽ മാത്രം 72041 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നീതിപൂർവ്വമുള്ള ടിക്കറ്റ് വിതരണത്തിനുള്ള അവസരം ഒരുക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് പരിശോധന കർശനമാക്കിയിട്ടുള്ളതെന്നും റെയിൽവേ വിശദമാക്കി.കൊങ്കണ്‍ റെയിൽവേയുടെ കർശന പരിശോധനയിൽ മൂന്ന് മാസത്തിനുള്ളിൽ 5.66 കോടി രൂപയാണ് പിഴയിനത്തിൽ ഈടാക്കിയത്. 2023 ഡിസംബറിൽ മാത്രമായി 19564926 രൂപയാണ് കൊങ്കണ്‍ റെയിൽവേ പിഴയായി ഈടാക്കിയത്. 6675 യാത്രക്കാരാണ് ഇവിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതായി കണ്ടെത്തിയത്. മൂന്ന് മാസത്തിനുള്ളിൽ 18446 യാത്രക്കാരിൽ നിന്ന് ടിക്കറ്റില്ലാതെ സഞ്ചരിച്ചതിന് കൊങ്കണ്‍ റെയിൽവേ ഈടാക്കിയത് 56699017 രൂപയാണ്.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
