മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ കോഴിക്കോട് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികൾക്ക് സമൻസ് അയച്ച് കുന്ദമംഗലം കോടതി. കേസിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. കേസിലെ പ്രതികളായ ആരോഗ്യപ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് മെഡിക്കൽ കോളജ് പോലീസ് കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.കേസിൽ രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരും കുറ്റക്കാരാണെന്ന് മെഡിക്കൽ കോളേജ് പോലീസ് കണ്ടെത്തിയിരുന്നു.ഡോ. രമേഷൻ സികെ, ഡോ ഷഹന, രഹന എം, മഞ്ജു കെ ജി എന്നിവരാണ് പ്രതികൾ.അണ്ടർ സെക്ഷൻ 338, റെഡ് വിത്ത് 34 ഐപിസി പ്രകാരം 10/4/24 പ്രതികൾ ഹാജരാവാൻ വേണ്ടിയാണ് കുന്ദമംഗലം കോടതി സമൻസ് അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *