കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്ക് പേരിനു പോലും മരുന്ന് ഇല്ല . ഒൻപത് ദിവസമായിട്ടു മരുന്ന് ക്ഷാമത്തിൽ ചർച്ച നടത്താതെ സർക്കാർ. ഇവരെ ആരോഗ്യ വകുപ്പ് ഇതുവരെയും ചർച്ചയ്ക്ക് വിളിച്ചില്ല.
സെപ്റ്റംബർ വരെയുള്ള കുടിശ്ശിക ലഭിക്കണമെന്നാണു വിതരണക്കാർ ആവശ്യപ്പെടുന്നത്. സമരത്തെ തുടർന്ന് മെയ് പകുതി വരെയുള്ള തുക നൽകിയിട്ടുണ്ട്. 80 കോടിയിലേറെ കുടിശ്ശികയുണ്ടെന്നാണു വിവരം. ഇതു പൂർണമായും അടച്ചു തീർത്താലേ മരുന്നു വിതരണം പുനരാരംഭിക്കൂവെന്നാണ് മരുന്ന് വിതരണ കമ്പനികൾ വ്യക്തമാക്കിയിരിക്കുന്നത്മരുന്ന് ക്ഷാമം ആശുപത്രിയിലെത്തുന്ന സാധാരണക്കാരായ രോഗികൾക്കു തിരിച്ചടിയായിരിക്കുകയാണ്. മിക്ക മരുന്നുകളും പുറത്തുനിന്ന് വലിയ വില കൊടുത്ത് വാങ്ങുകയാണു ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *