പാലായില്‍ ഒന്‍പതാംക്ലാസുകാരന്റെ നഗ്‌ന വിഡിയോ സഹപാഠികള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചത് ‘പുഷ്പ’ സിനിമയുടെ അനുകരണം എന്ന് സ്‌കൂള്‍ അധികൃതര്‍. അല്ലു അര്‍ജുന്റെ സിനിമയില്‍ നായകനെ നഗ്‌നനാക്കുന്ന രംഗങ്ങള്‍ കുട്ടികള്‍ അനുകരിക്കുകയായിരുന്നുവെന്നാണ് വിശദീകരണത്തില്‍ പറയുന്നത്. ക്ലാസ് മുറിയില്‍ അധ്യാപകര്‍ ഇല്ലാതിരുന്നപ്പോഴാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. കഴിഞ്ഞ ജനുവരി 10ന് സമാനരീതിയില്‍ ദൃശ്യങ്ങളെടുത്തിരുന്നു. വ്യാഴാഴ്ച വീണ്ടും സഹപാഠികള്‍ ആവര്‍ത്തിച്ചതോടെയാണ് കുട്ടി പരാതി നല്‍കിയത്. രക്ഷിതാവ് പാലാ പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *