മോഷ്ടിക്കാനെത്തിയ വീട്ടിൽ മദ്യപിച്ച് ബിരിയാണി കഴിച്ചുറങ്ങിപ്പോയ കള്ളനെ പോലീസ് കൈയോടെ പിടികൂടി. ശിവഗംഗ തിരുപ്പത്തൂരിനടുത്തുള്ള മധുവിക്കോട്ടൈയിലെ വെങ്കിടേശന്റെ പൂട്ടിയിട്ടവീട്ടിൽ കവർച്ച നടത്തിയ രാമനാഥപുരം സ്വദേശി സ്വാതിതിരുനാഥൻ (27) ആണ് പിടിയിലായത്.മേൽക്കൂരയുടെ ഓടുകളിളക്കി അകത്തുകടന്ന ഇയാൾ പിച്ചള, വെള്ളിപ്പാത്രങ്ങൾ, ഫാൻ തുടങ്ങിയവ മോഷ്ടിച്ച് കിടപ്പുമുറിയിൽ കൂട്ടിയിട്ടു.ഇതിനിടയിൽ കൈയിൽ കരുതിയ മദ്യവും ബിരിയാണിയും അകത്താക്കി. ക്ഷീണം തോന്നിയപ്പോൾ ഉറങ്ങിപ്പോവുകയായിരുന്നു.വീടിന്റെ ഓടുകൾ ഇളക്കിയിരിക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ വിവരം വെങ്കടേശിനെ വിളിച്ചറിയിച്ചു. വെങ്കടേശൻ പോലീസിനെയും കൂട്ടി വീടുതുറന്നപ്പോൾ സ്വാതിതിരുനാഥൻ കിടപ്പുമുറിയിൽ കൂർക്കം വലിച്ചുറങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *