
കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വർണാഭരണം നഷ്ടമായെന്ന് പരാതി. ലീല ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലുകളും കാണാനില്ല. മൊത്തം നാലു പവനോളം സ്വര്‍ണാഭരണങ്ങള്‍ കാണാതായതായെന്നാണ് പരാതി. കയ്യിലുണ്ടായിരുന്ന വളകളും മാലയുടെ പൊട്ടിയ ഭാഗങ്ങൾ കുടുംബത്തിന് ലഭിച്ചു. കുടുംബം കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി.സംഭവത്തിൽ ആറ് പേരെ പ്രതിചേർത്ത് വനം വകുപ്പ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ആന പാപ്പാന്മാർ ഉൾപ്പെടെ ആറ് പേരെയാണ് പ്രതിചേർത്തത്. അതേസമയം, ഗുരുവായൂർ ദേവസ്വത്തിന്‍റെ ആനകളായ ഗോകുലിനും പീതാംബരനും കോഴിക്കോട് ജില്ലയിലെ എഴുന്നെള്ളിപ്പിൽ സ്ഥിരമായി നിരോധനമേർപ്പെടുത്തി.