കുന്ദമംഗലം: ചെലവൂര്‍ ആലി ഗുരുക്കള്‍ ശാഫി ആയുര്‍വ്വേദയിലെ പ്രശസ്ത ആയുര്‍വ്വേദ മര്‍മ്മ ചികിത്സകനും ആയുര്‍വ്വേദ സര്‍ജനും ആയ ഡോ. സൈഫുദ്ധീന്‍ ഗുരുക്കള്‍ക്ക് സുശ്രുത അവാര്‍ഡ് ലഭിച്ചു. കേരളത്തിന് അകത്തും പുറത്തുമുള്ള ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ക്ക് മര്‍മ്മ ചികിത്സയും ശല്ല്യ തന്ത്ര അറിവും പകര്‍ന്നു നല്കിയിരുന്ന ഡോ. സൈഫുദ്ധീന്‍ ഗുരുക്കള്‍ ഇപ്പോള്‍ KMCT ആയുര്‍വ്വേദ കോളേജിലെ ശല്ല്യ തന്ത്ര വിഭാഗം മേധാവിയും അസ്സോസിയേറ്റ് പ്രൊഫസറും ആണ്.
ആയുര്‍വ്വേദ ചികിത്സയും അധ്യാപനവും ഒരുമിച്ചു നടത്തി ആയുര്‍വ്വേദത്തിന്റെ ഉന്നമനത്തിനു വേണ്ടി ഡോ. സൈഫുദ്ധീന്‍ നല്കിയ സേവനങ്ങള്‍ പരിഗണിച്ചാണ് ആയുര്‍വ്വേദ മെഡി മാപ് സുശ്രുത അവാര്‍ഡ് അദ്ദേഹത്തിന് നല്കി ആദരിച്ചത്. പ്രശസ്ത മര്‍മ്മ ചികത്സകന്‍ ആലി ഗുരുക്കള്‍ പിതാവാണ്. മാതാവ് ആയിഷ.
ഭാര്യ: ഡോ ജസ്‌ന സൈഫുദ്ദീന്‍. മക്കള്‍: ആയിഷ മറിയം, അമേറ മറിയം, ഫാത്തിമ, ആലിം ഉമര്‍.

Leave a Reply

Your email address will not be published. Required fields are marked *