ഒഡീഷയിലെ നബരംഗ്പൂർജില്ലയിൽ ഗർഭിണിയായ യുവതിയെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിൽ യുവാവും ഭാര്യയും അറസ്റ്റിൽ. ഭാര്യയുടെ അറിവോടെ അയൽവാസിയും ബന്ധുവുമായ യുവതിയെ യുവാവ് ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയെ പീഡിപ്പിക്കുന്ന രംഗങ്ങൾ ഭാര്യ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.
ഒഡീഷയിലെ ജഗനാത്പുർ എന്ന ഗ്രാമത്തിലാണ് ഗര്‍ഭിണിയായ യുവതിയുടെ വീട്.ആശുപത്രിയിലേക്ക് പോകാൻ എളുപ്പത്തിലാണ് ഫെബ്രുവരി 28ന് തന്റെ ബന്ധുവായ പദ്മ രുഞ്ജികറിന്‍റെ വീട്ടിലെത്തിയത്. ആശാ വർക്കാറായ പദ്മ തന്നെ സഹായിക്കുമെന്ന് കരുതിയാണ് അവിടേക്ക് വന്നതെന്ന് യുവതി പറയുന്നു. എന്നാൽ ഞാൻ വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ പദ്മയുടെ ഭർത്താവ് തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ഗര്‍ഭിണിയാണ്, വെറുതെ വിടണമെന്ന് പറഞ്ഞെങ്കിലും തന്നെ ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
. ഈ സമയത്ത് സഹായിക്കുന്നതിന് പകരം പദ്മ ഭര്‍ത്താവ് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയായിരുന്നുവെന്നു യുവതി പറയുന്നു. പീഡനത്തിന് ശേഷം ആരോഗ്യവസ്ഥ മോശമായ തന്നെ സമീപത്തെ ക്ഷേത്രത്തില് കൊണ്ടുപോയി. ഈ വിവരം പുറത്ത് പറയരുതെന്ന് ക്ഷേത്ര മുറ്റത്തുവച്ച് സത്യം ചെയ്യിച്ചു. പരാതി കൊടുത്താല്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പേടി കാരണം ആദ്യം പരാതി പറഞ്ഞില്ല. എന്നാല്‍ ബലാത്സംഗ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും യുവതി പറയുന്നു.
വീഡിയോ വന്നതോടെ ഭയന്ന യുവതി പരാതി നല്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബലാത്സംഗ വിഡിയോ സമൂഹമാധ്യമത്തിൽനിന്ന് നീക്കം ചെയ്യാന്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പദ്മയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു