രമയുടെ മേല്‍ കുതിര കയറേണ്ട, യുഡിഎഫ് ചേര്‍ത്ത് പിടിക്കും: വി.ഡി. സതീശന്‍

0

തിരുവനന്തപുരം: കെ.കെ രമ എംഎല്‍എയെ സിപിഎം തുടര്‍ച്ചയായി അപമാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രമയുടെ മേല്‍ കുതിര കയറേണ്ടെന്നും രമയെ യുഡിഎഫ് ചേര്‍ത്ത് പിടിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.

സഭയില്‍ താന്‍ സംസാരിക്കുമ്പോള്‍ ബഹളമുണ്ടാക്കാന്‍ 10 എംഎല്‍എമാരെയാണ് സിപിഎം. ചുമതലപ്പെടുത്തിയതെന്നും സതീശന്‍ ആരോപിച്ചു.യമസഭയിലുണ്ടായ സംഘർഷത്തിനിടെ കൈയിൽപരുക്കേറ്റ കെ.കെ.രമയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സച്ചിന്‍ദേവ് എംഎല്‍എയും രംഗത്തെത്തിയിരുന്നു.

രമയുടെ കൈയ്ക്ക് പൊട്ടലില്ലെന്ന വിവരം പുറത്തുവന്നല്ലോ. പൊട്ടലും പൊട്ടലില്ലാത്തതും രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. അതേസമയം, പൊട്ടലില്ലാതെ പ്ലാസ്റ്ററിട്ടെങ്കിൽ മറുപടി പറയേണ്ടത് ആരോഗ്യവകുപ്പാണെന്ന് രമ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here