മാവൂര്‍: ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ബിജെപിയുടെ അജണ്ടകള്‍ തന്നെയാണ് സിപിഎം പിന്തുടരുന്നത് എന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ എ ഖാദര്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം. ഇസ്മായില്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വളപ്പില്‍ റസാഖ് മുഖ്യപ്രഭാഷണം നടത്തി. പി.ടി. മുഹമ്മദ്, രവികുമാര്‍ പനോളി, കെ.പി. രാജശേഖരന്‍, കെ.സി. വാസന്തി വിജയന്‍, കെ.എം. അപ്പുകുഞ്ഞന്‍, എന്‍.പി. അഹമദ്, മൈമൂന കടുക്കാഞ്ചേരി,വി.എസ്. രഞ്ജിത്,കെ.പി. സഹദേവന്‍, ചിറ്റടി അഹമദ്കുട്ടി ഹാജി,പി.സി. അബ്ദുല്‍ കരീം,ഫാത്തിമ ഉണിക്കൂര്‍, പി. ഭാസ്‌കരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. എം. ഇസ്മായില്‍ മാസ്റ്റര്‍ ചെയര്‍മാനും വി.എസ്. രഞ്ജിത് ജനറല്‍ കണ്‍വീനറും കെ.എം. അപ്പുകുഞ്ഞന്‍ ട്രഷററുമായി 501 അംഗ കമ്മിറ്റി രൂപവത്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *