സുഡാനിലെ സൈനീക കലാപത്തിൽ മരണ സംഖ്യ 200 കടന്നു. മലയാളികളടക്കം നിരവധി ഇന്ത്യക്കാർ സുഡാനിൽ കുടുങ്ങി കിടക്കുന്നുണ്ട്. കലാപം രൂക്ഷമായ സാഹചര്യത്തിൽ സുഡാനിലെ സ്ഥിതിഗതികള്‍ വിദേശ കാര്യ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്.

സുഡാനിൽ ആശങ്ക ജനകമായ സാഹചര്യമാണുള്ളതെന്ന് യുഎൻ അറിയിച്ചു. ജന സാന്ദ്രതയുള്ള പ്രദേശങ്ങളിൽ പോലുള ഇരു വിഭാഗവും ടാങ്കുകളും പീരങ്കികളുമുപയോഗിച്ച് കലാപകലുഷിതമാക്കുകയാണെന്നും ആയിരത്തി എണ്ണൂറിലധികം ആളുകള്‍ക്ക് ഇതിനോടകം പരിക്കേറ്റതായും യുഎന്‍ പ്രതിനിധി വോള്‍ക്കര്‍ പെര്‍ത് മാധ്യമങ്ങളെ അറിയിച്ചു.അതേസമയം എത്ര പേര്‍ ഇതുവരെ കൊല്ലപ്പെട്ടുവെന്നത് സംബന്ധിച്ച് ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നിട്ടില്ല.

യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ക്ക് നേരെയും സുഡാനില്‍ ആക്രമണമുണ്ടായി. ഐറിഷ് നയതന്ത്രജ്ഞന്‍ എയ്ഡന്‍ ഒഹാരയാണ് ആക്രമണത്തിനിരയായത്. കാര്‍ട്ടൂമിലെ വീടില്‍ വച്ചായിരുന്നു ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ആക്രമണത്തില്‍ അംബാസഡര്‍ക്ക് പരിക്കേറ്റിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *