75 വർഷത്തിനിടയിലെ റെക്കോർഡ് മഴയാണ് യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. യു എ ഇയിലെ മഴക്കെടുത്തിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.വലിയ നാശനഷ്ടമാണുണ്ടായത്. പെട്ടെന്ന് തന്നെ സാധാരണ അവസ്ഥയിലേക്ക് തിരിച്ചു വരാൻ കഴിയും എന്നാണ് പ്രതീക്ഷിക്കേണ്ടത് എന്നും മന്ത്രി പറഞ്ഞു. കൂടാതെ പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാർക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ ഉറപ്പാക്കാൻ വിദേശ കാര്യ വകുപ്പ് സംവിധാനം ഏർപ്പെടുത്തണം എന്നും പിണറായി കുറിപ്പിൽ പറയുന്നു. മഴക്കെടുതിയില്‍ നിന്നും കരകയറി വരികയാണ് യുഎഇയിലെ ജനങ്ങൾ. വിമാന സർവീസുകൾ സാധാരണ നിലയിലായില്ലെങ്കിലും ഉടൻ തന്നെ എല്ലാം പൂ‍ര്‍വ്വ സ്ഥിതിയിലേക്കാകുമെന്നാണ് പ്രതീക്ഷ. കുറുപ്പിന്റെ പൂർണ്ണരൂപം:-കേരളത്തിൽ എന്ന പോലെയാണ് ഗൾഫ് രാജ്യങ്ങളിൽ നടക്കുന്ന സംഭവങ്ങൾ നമ്മെ ബാധിക്കുക എന്ന തുടക്കത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. യുഎഇയിൽ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഒരു വർഷം പെയ്യേണ്ട മഴ ഒറ്റ ദിവസം കൊണ്ട് പെയ്തു എന്നാണ് റിപ്പോർട്ട്. വലിയ നാശനഷ്ടമാണുണ്ടായത്. പെട്ടെന്ന് തന്നെ സാധാരണ അവസ്ഥയിലേക്ക് തിരിച്ചു വരാൻ കഴിയും എന്നാണ് പ്രതീക്ഷിക്കേണ്ടത്.പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാർക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ ഉറപ്പാക്കാൻ വിദേശ കാര്യ വകുപ്പ് സംവിധാനം ഏർപ്പെടുത്തണം. രക്ഷാ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന പ്രവാസി മലയാളി സഹോദരങ്ങളെ അഭിവാദ്യം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *