കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്തു. പരസ്പര വിദ്വേഷവും തെറ്റിദ്ധാരണയും ഭീതിയും വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചു എന്നാണ് കേസ്.
എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രസംഗത്തിനെതിരെ തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ക്രിസ്ത്യന്‍, മുസ്ലീം പളളികള്‍ ഉണ്ടാകില്ലെന്നായിരുന്നു ഷമാ മുഹമ്മദിന്റെ പ്രസംഗം.
താന്‍ ഒരു തെറ്റും പറഞ്ഞിട്ടില്ലെന്നും എന്തിനാണ് കേസെടുത്തതെന്ന് അറിയില്ലെന്നും ഷമ പ്രതികരിച്ചു.