കുന്ദമംഗലം : കോഴിക്കോട് പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എളമരം കരീം എം.പിയുടെ തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി തെരെഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ടാക്സി സ്റ്റാൻഡിലെ ബ്ലോക്ക് പഞ്ചായത്ത് സ്റ്റേജിൽ നടന്ന സമ്മേളനം സി.പി.എം പൊളിറ്റ് ബ്യുറോ അംഗവും സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറിയുമായ തപൻ സെൻ ഉദ്ഘാടനം ചെയ്തു. ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. പി.കെ. പ്രേമനാഥ്, പി. ഷൈപു, ചൂലൂർ നാരായണൻ, ലിജി പുൽക്കുന്നുമ്മൽ എന്നിവർ സംസാരിച്ചു. എം.എം. സുധീഷ് കുമാർ സ്വാഗതവും വി. അനിൽകുമാർ നന്ദിയും പറഞ്ഞു. ഗായകൻ അലോഷിയുടെ ഗസൽ വിരുന്നും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *