
തുടർ ചർച്ചകൾ ഒഴിവാക്കി ആശാവർക്കേഴ്സ് നടത്തുന്ന നിരാഹര സമരത്തോട് മുഖം തിരിക്കുകയാണ് സർക്കാരും മുഖ്യമന്ത്രിയും.ആശാവർക്കേഴ്സ് നടത്തുന്ന നിരാഹര സമരം മുപ്പതാം ദിവസത്തിലേക്ക്. പ്രശ്നങ്ങൾ പഠിക്കാൻ കമ്മറ്റിയെ നിയോഗിക്കാതെ ഹൈക്കോടതിയെ സർക്കാർ തെറ്റിദ്ധരിപ്പിച്ചുവെന്നും കഴിഞ്ഞദിവസം ആശമാർ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, തുടർ ചർച്ചകൾ ഒഴിവാക്കി സമരത്തോട് മുഖം തിരിക്കുകയാണ് സർക്കാരും മുഖ്യമന്ത്രിയും.ആശമാരുടെ ഓണറേറിയത്തിൽ വ്യാജകണക്കുകളാണ് എൻഎച്ച്എം പുറത്തുവിടുന്നതെന്ന് ആശാവർക്കേഴ്സ് പറഞ്ഞിരുന്നു. ആശമാരുടെ വിഷയം പഠിക്കാനുള്ള കമ്മിറ്റി രൂപീകരിച്ചുവെന്നാണ് സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയത്. കോടതിയെ പോലും സർക്കാർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആശാവർക്കേഴ്സ് പറഞ്ഞു.