
കുന്ദമംഗലം : എം.എസ്.എസ് കിഴക്കൻ മേഖല സമ്മേളനം ‘ഒപ്പരം’ അൽ ഖസർ ടവർ ഓഡിറ്റോറിയത്തിൽ പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സയ്യിദ് അലി പുൽപറമ്പിൽ അധ്യക്ഷത വഹിച്ചു. എം.എസ്.എസ് ജന. സെക്രട്ടറി എഞ്ചിനീയർ മമ്മദ് കോയ മുഖ്യ പ്രഭാഷണം നടത്തി. യൂനിറ്റ് പ്രസിഡന്റ് എൻ.പി. തൻവീർ പതാക ഉയർത്തി. കോതൂർ മുഹമ്മദ് മാസ്റ്റർ, പി.പി. അബ്ദുറഹ്മാൻ, പി.കെ. ബാപ്പു ഹാജി, കെ.എം. മൻസൂർ അഹമ്മദ്, പി.പി. അബ്ദുറഹീം, ഉമ്മർ വെള്ളലശ്ശേരി, അർഷാദ് തോട്ടത്തിൽ, ടി.കെ. സീനത്ത് എന്നിവർ ആദ്യ സെഷനിൽ സംസാരിച്ചു. എം.എസ്.എസ് യൂനിറ്റ് വൈസ് പ്രസിഡന്റ് എം. ഷംസുദ്ദീൻ നന്ദി പറഞ്ഞു. കുടുംബമാണ് ലഹരി എന്ന തലക്കെട്ടിൽ നടന്ന രണ്ടാം സെഷനിൽ ഡോ. എ.പി. അബ്ദുള്ളക്കുട്ടി വിഷയം അവതരിപ്പിച്ചു. എം.എസ്.എസ് ജില്ല സെക്രട്ടറി ആർ.പി. അഷ്‌റഫ് ആമുഖം നടത്തി. പുൽപറമ്പിൽ മുഹമ്മദ് ഹാജി പ്രതിനിധികൾക്ക് ഉപഹാര സമർപ്പണം നടത്തി. സ്വാഗതസംഘം കൺവീനർ മുഹ്‌സിൻ ഭൂപതി സ്വാഗതവും ട്രഷറർ വി. അഷ്‌റഫ് നന്ദിയും പറഞ്ഞു.