സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് എന്നിവിടങ്ങളിലൊഴികെ മറ്റ് 12 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ സാധാരണത്തേക്കാൾ രണ്ട മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയർന്നേക്കും.
പാലക്കാട് ജില്ലയിൽ 40 °C വരെയും കൊല്ലം ജില്ലയിൽ 39 °C വരെയും താപനിലയെത്തും കോട്ടയം ജില്ലയിൽ 38 °C വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37°C വരെയും തിരുവനന്തപുരം ജില്ലയിൽ 36°C വരെയും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, 19 ആം തീയതി വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. വലിയെ ചൂടാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം കേരളത്തിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ജാഗ്രാതാ നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പും പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.
