തമിഴ്‌നാട്ടിലെ വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സാമ്പത്തിക സഹായം നൽകണമെന്ന് അഭ്യർത്ഥിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അയച്ച കത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച വൈകുന്നേരം 5:20-ഓടെ വാൽപ്പാറ ചുരം റോഡിലെ 13-ാം ഹെയർപിൻ വളവിൽ വെച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട മിനി വാൻ 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഒമ്പതാം വളവിൽ പതിക്കുകയായിരുന്നു. പാങ്ങ് എൽപി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ഉൾപ്പെട്ട വിനോദയാത്ര സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്.

അജിത (54), റംല (52), സുഹ്റ (43), ആശ (41), മജീദ് (43), സജിത (45), ഷക്കീല(37), റുക്കിയ (39), ഹിഷാം (12) എന്നിവ‌ർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. 13 പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. നാലുപേർ നിലവിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *