കോഴിക്കോട്: ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ 35ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് എഴുത്തുകാരി നവീന വിജയന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി കെ മുരളി അധ്യക്ഷനായി. സാക്ഷരത പ്രവര്‍ത്തകന്‍ വിജയന്‍ മാസ്റ്റര്‍ സാക്ഷരതാ പ്രഖ്യാപന അനുസ്മരണ പ്രഭാഷണം നടത്തി.
ജില്ലാ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ പി നൗഷാദ്, പട്ടികജാതി ഓഫീസ് സൂപ്രണ്ട് എ റിയാസ്, കേരള ബ്ലൈന്‍ഡ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി നിഷാദ്, വി ഷംസുദ്ദീന്‍, ഷെമിത കുമാരി, പഠിതാക്കളായ ഫാത്തിമ, നാരായണന്‍, മുന്‍ സാക്ഷരതാ പ്രവര്‍ത്തകരായ കെ മോഹനന്‍, എം സുജാത, കെ പി സുധാമണി, കെ പി ഷാജി എന്നിവര്‍ സംസാരിച്ചു. സാക്ഷരത മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി എന്‍ ബാബു സ്വാഗതവും പി കെ അഞ്ജലി നന്ദിയും പറഞ്ഞു. ചടങ്ങില്‍ മുന്‍കാല സാക്ഷരത പ്രവര്‍ത്തകരെ പൊന്നാട അണിയിച്ച് ആദരിച്ചു. നാടന്‍പാട്ട് കലാകാരന്‍ ഗിരീഷ് ആമ്പ്രയുടെ നേതൃത്വത്തില്‍ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. ചടങ്ങിന് മുന്നോടിയായി ജില്ലാ സാക്ഷരതാ മിഷന്‍ കോഓഡിനേറ്റര്‍ പി എന്‍ ബാബു സാക്ഷരതാ പതാകയുയര്‍ത്തി.
