രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് കെ.കെ ശൈലജയെ പുറത്താക്കിയതില്‍ രൂക്ഷ വിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍. റെക്കോഡ് ഭൂരിപക്ഷവും അഞ്ചു വര്‍ഷം ലോകോത്തര നിലവാരത്തിലുള്ള സേവനം നല്‍കിട്ടും സിപിഐഎം ഇടം കൊടുക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് സാധിക്കുക എന്ന് ചോദിച്ച റിമ ഈ ജനവിധി ശൈലജ ടീച്ചര്‍ക്കുള്ളതായിരുന്നുവെന്നും പറഞ്ഞു.
ശൈലജ ടീച്ചറെ തിരിച്ചുകൊണ്ടു വരിക എന്ന ഹാഷ് ടാഗിലായിരുന്നു റിമയുടെ പോസ്റ്റ്. ശൈലജ ടീച്ചറും ഗൗരിയമ്മയും ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോയും റിമ പങ്കുവെച്ചു.സിപിഐഎം നേതാവ് കെകെ ശൈലജയെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി നടി പാര്‍വതി തിരുവോത്തും രംഗത്തെത്തിയിരുന്നു ആരോഗ്യ അടിയന്തരാവസ്ഥയുടെ കാലത്ത് സംസ്ഥാനത്തെ നയിച്ചത് കെകെ ശൈലജ ടീച്ചറാണ്.
ഈ കാലഘട്ടത്തിലെ തന്നെ കഴിവുറ്റ നേതാക്കളില്‍ ഒരാളാണ് ശൈലജ ടീച്ചര്‍. മഹാഭൂരിപക്ഷത്തിലാണ് ടീച്ചറിനെ ജനം തെരഞ്ഞെടുത്തത്. അവരെ തിരികെ കൊണ്ടുവരണമെന്ന് പാര്‍വതി ആവശ്യപ്പെട്ടത്.
സംസ്ഥാനം കൊവിഡിന്റെ രണ്ടാം തരംഗ നേരിടുമ്പോള്‍ സിപിഐഎം ടീച്ചറെ വിപ്പിന്റെ റോളിലേക്ക് മാറ്റുന്നു. ഇത് സത്യം തന്നെയാണോ? പാര്‍വതി ചോദിച്ചു.
ജനങ്ങള്‍ തെരഞ്ഞെടുത്ത നേതാവിനെ മാറ്റിനിര്‍ത്തുന്നത് ശരിയല്ലെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രി സഭയില്‍ നിന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജയെ ഒഴിവാക്കിയതില്‍ സമൂഹ മാധ്യമങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉയർന്നിരുന്നു
ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയിലെ മന്ത്രിയായിരുന്നു കെ.ആര്‍ ഗൗരിയമ്മയെ കെ.കെ ശൈലജ സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രമാണ് നിമിഷങ്ങള്‍കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.