പ്രതിപക്ഷ നേതാവിനെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഇത് സംബന്ധിച്ച് പാര്‍ലമെന്ററി പാര്‍ട്ടി പ്രമേയം പാസാക്കി. അഭിപ്രായ ഐക്യം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് തീരുമാനം ഹൈക്കമാന്റിനെ വിട്ടത്. പ്രതിപക്ഷ നേതാവ് ആരാകണമെന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകേണ്ടതായിരുന്നു.സമ്പൂർണ പൊളിച്ചെഴുത്ത് വേണമെന്ന് ഒരുവിഭാഗം നേതാക്കള്‍ നിലപാട് സ്വീകരിച്ചപ്പോള്‍ ചെന്നിത്തലയെ പിന്തുണക്കാനാണ് എ ഗ്രൂപ്പിലെ ധാരണ.

ഇന്ന് ഹൈക്കമാന്‍ഡ് പ്രതിനിധി സംഘങ്ങളായ മല്ലികാര്‍ജ്ജുന ഗാര്‍ഗേയും വൈദ്യലിംഗവും എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് മുന്നോടിയായി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ഗ്രൂപ്പിന് സമവായത്തില്‍ ഒരു തീരുമാനം എടുക്കാന്‍ ആയിരുന്നില്ല. രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ സ്ഥാനത്ത് തുടരട്ടെയെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോള്‍ തുടരേണ്ടതില്ലായെന്ന അഭിപ്രായം ചിലര്‍ ഉയര്‍ത്തി. രമേശ് ചെന്നിത്തല തുടരുന്നതിനെതിരെ യുവ എംഎല്‍എമാരാണ് എതിര്‍പ്പ് അറിയിച്ചതെന്നാണ് വിവരം. ഒപ്പം ഒരു ഗ്രൂപ്പ് നേതാവിനെ പ്രതിപക്ഷ സ്ഥാനത്തേക്ക് ഉയര്‍ത്താന്‍ കഴിയാത്തതില്‍ അതൃപ്തിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉയര്‍ത്തി. നേരത്തേ തിരുവഞ്ചൂരിന്റേയും പിടി തോമസിന്റേയും ഉള്‍പ്പെടെയുള്ള പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *