രണ്ടാം പിണറായി സർക്കാരിൽ കെ കെ ശൈലജ ഇല്ലെന്ന ചർച്ചയാണ് ഇന്ന് സോഷ്യൽമീഡിയയിൽ സജീവമായിരിക്കുന്നത് . ഇടതുപക്ഷ അനുഭാവികൾ അടക്കം ശൈലജ ടീച്ചറെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധവുമായി സോഷ്യൽ മീഡിയയിൽ സജീവമാണ്.ശൈലജ ടീച്ചറെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിന് വ്യത്യസ്തമായ നിരീക്ഷണമാണ് ബി ജെ പി വക്താവ് സന്ദീപ് ജി വാര്യർ നടത്തിയിരിക്കുന്നത്.
കോവിഡ് വ്യാപനം നേരിടുന്നതിൽ ദയനീയമായി പരാജയപ്പെട്ട ആരോഗ്യമന്ത്രിയെ മാറ്റാൻ പി ആർ ഭീഷണിയെ വകവയ്ക്കാതെ മുഖ്യമന്ത്രി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നെന്ന് സന്ദീപ് ജി വാര്യർ കുറിച്ചു.