വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ 3.15നാണ് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനമിറങ്ങിയത്. നിശ്ചയിച്ചതിലും നേരത്തെയാണ് മുഖ്യമന്ത്രി തിരിച്ചെത്തിയിരിക്കുന്നത്. ഇന്ന് ദുബായില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷമേ മടങ്ങൂ എന്നാണ് മുന്‍പ് അറിയിച്ചിരുന്നതെങ്കിലും പരിപാടില്‍ ഒഴിവാക്കി മുഖ്യമന്ത്രി നേരത്തെ തിരിച്ചെത്തുകയായിരുന്നു.
സാധാരണ ഗതിയില്‍ മുഖ്യമന്ത്രി തിരിച്ചെത്തുമ്പോള്‍ ഡിജിപി ഉള്‍പ്പെടെയുള്ളവരെത്തി സ്വീകരിക്കുന്ന പതിവുണ്ട്. എന്നാല്‍ ഇത്തവണ വളരെ അപ്രതീക്ഷിതമായി മുഖ്യമന്ത്രി തീരുമാനങ്ങള്‍ മാറ്റി തിരിച്ചെത്തിയതിനാല്‍ മതിയായ സ്വീകരണങ്ങള്‍ ഒരുക്കാന്‍ സാധിക്കാതെ വരികയായിരുന്നു. മുഖ്യമന്ത്രിയ്‌ക്കൊപ്പം വിദേശത്തേക്ക് പോയ മന്ത്രി മുഹമ്മദ് റിയാസ് മടങ്ങിയെത്തിയിട്ടില്ല. ദുബായില്‍ ഇന്ന് നടക്കുന്ന പരിപാടികളില്‍ കൂടി പങ്കെടുത്ത ശേഷമാകും മന്ത്രി റിയാസിന്റെ മടക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.