കോഴിക്കോട്: പന്തീരാങ്കാവില്‍ നവനധുവിനെ മര്‍ദിച്ച കേസില്‍ പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കോഴിക്കോട് ജില്ല സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്.

കേസില്‍ കഴിഞ്ഞദിവസം കൂട്ടുപ്രതി രാജേഷിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതി രാഹുലിനെ ഒളിച്ചു കടത്താന്‍ സഹായിച്ചതിന് രാജേഷിനെതിരെ ഐപിസി 212 വകുപ്പ് ചുമത്തിയിരുന്നു. രാഹുലിനെ കണ്ടെത്താനുള്ള നടപടി ആരംഭിച്ചുവെന്ന് എസിപി സാജു പി അബ്രഹാം അറിയിച്ചു. ബ്ലൂ കോര്‍ണര്‍ നോട്ടീസില്‍ റിപ്പോര്‍ട്ട് കിട്ടിയാല്‍ യെല്ലോ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ സിംഗപ്പുര്‍ വഴി ജര്‍മനിയില്‍ എത്തി എന്ന് രാജേഷ് പൊലീസിനോട് വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *