കോഴിക്കോട് ഫറോക്കിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുട്ടി മരിച്ചു. ചികിത്സാ പിഴവെന്ന് ബന്ധുക്കൾ ആരോപിച്ചു. ചന്തക്കടവ് സ്വദേശിനി അശ്വനിയുടെ കുഞ്ഞാണ് മരിച്ചത്. ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. . എന്നാല്‍ ചികിത്സാപിഴവ് ഇല്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. രാവിലെ എത്തിയപ്പോള്‍ ഹാര്‍ട്ട് ബീറ്റ് നോര്‍മലാണ് എന്നാണ് പറഞ്ഞത്.പിന്നീട് കുട്ടിയുടെ ഹാര്‍ട്ട് ബീറ്റ് കുറവാണെന്ന് പറഞ്ഞാണ് ഓപ്പറേഷന് കൊണ്ടുപോയത്. കുട്ടി കരഞ്ഞില്ലെന്നും ഇനിയൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും ബന്ധുക്കള്‍ പറഞ്ഞു.അതിനിടെ അശ്വനി നേരത്തെ കാണിച്ചുകൊണ്ടിരുന്ന ഡോക്ടര്‍ ആശുപത്രിയില്‍ ഇല്ലായിരുന്നും മറ്റൊരു ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയതെന്നും ബന്ധുക്കള്‍ ആരോപിച്ചുസംഭവത്തില്‍ പൊലീസിനും ആരോഗ്യവകുപ്പിനും പരാതി നല്‍കാനൊരുങ്ങുകയാണ് യുവതിയുടെ കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *