
പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ ഹരിയാനയിലെ നൂഹ് ജില്ലയിലെ യുവാവ് അറസ്റ്റിലായി.ഡൽഹി പാകിസ്താൻ ഹൈക്കമ്മീഷനിൽ നിയമിതനായ ഒരു ജീവനക്കാരൻ വഴി ഇന്ത്യൻ സൈന്യവുമായും മറ്റ് സൈനിക പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങൾ പാകിസ്താനുമായി പങ്കുവെച്ചതിന് 26 വയസ്സുള്ള അർമാൻ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. കോടതി അർമാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേന്ദ്ര അന്വേഷണ ഏജൻസികളിൽ നിന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് അർമാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇയാൾ വളരെക്കാലമായി വിവരങ്ങൾ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.