കോഴിക്കോട്: പന്തീര്‍പാടത്തെ കാര്‍ത്ത്യാനിയമ്മ (94) വിടവാങ്ങി. വാര്‍ധ്യക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. പന്തീര്‍പാടം നെച്ചിപൈയ്യിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം.
കാര്‍ത്ത്യാനിയമ്മയ്ക്ക് അടച്ചുറപ്പുള്ള വീട് ഉണ്ടായിരുന്നില്ല. പൊട്ടിപ്പൊളിഞ്ഞ വീടില്‍ അസുഖ ബാധിതനായ മകനോട് ഒപ്പമായിരുന്നു കാര്‍ത്യാനിയമ്മയുടെ ജീവിതം. കുന്ദമംഗലം ന്യൂസ് ജനശബ്ദം വാര്‍ത്തയിലുടെ കാര്‍ത്ത്യാനിയമ്മയുടെ ദുരിത ജീവിതം പുറംലോകം അറിഞ്ഞത്. വാര്‍ത്ത അറിഞ്ഞപ്പോള്‍ കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് ബൈത്തുറഹ്‌മയില്‍ വീട് നിര്‍മ്മിച്ചു നല്‍കി. പുതിയ വീട് ആകുന്നത് വരെ കാര്‍ത്യാനിയമ്മയെ വാടകവീട്ടില്‍ താമസിപ്പിച്ചതും വാടക നല്‍കിയതും പന്തീര്‍പാടത്തെ യുവാക്കളാണ്. പുതിയ വീടില്‍ താമസിച്ച് കൊണ്ടിരികെ വാര്‍ധ്യക്യ അസുഖത്തെ തുടര്‍ന്ന് നോക്കാന്‍ ആളില്ലാത്ത അവസ്ഥ വന്നപ്പോള്‍ അത്താണി എന്ന സംഘടന കാര്‍ത്യാനിയമ്മയെ ഏറ്റെടുത്തു നോക്കിയത്.