ന്യൂഡല്‍ഹി: ഖൊരഗ്പൂര്‍ ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ ഏവൂര്‍ സ്വദേശി ദേവികാ പിള്ളയാണ് മരിച്ചത്. ഐ.ഐ.ടിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ദേവിക. തിങ്കളാഴ്ച രാവിലെയാണ് ദേവികയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ദേവികയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സഹപാഠികള്‍ ആരോപിച്ചു. എ ബ്ലോക്കില്‍ താമസിച്ചിരുന്ന ദേവികയുടെ മൃതദേഹം ബി ബ്ലോക്കില്‍നിന്ന് കണ്ടെത്തിയെന്ന സംശയമാണ് ഇവര്‍ ഉയര്‍ത്തുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *