നിലമ്പൂര്‍: സിപിഎം ആര്‍എസ്എസ് കൂട്ടുകെട്ടുണ്ടായിരുന്നുവെന്ന തന്റെ പ്രസ്താവനയില്‍ നിന്നും മലക്കം മറിഞ്ഞ് എം.വി ഗോവിന്ദന്‍. വര്‍ഗീയവാദികളുമായി കൂട്ടുകൂടാന്‍ ശ്രമിച്ചു എന്ന് താന്‍ പറഞ്ഞതായി കള്ളപ്രചാരവേല ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഒരു ഘട്ടത്തിലും സിപിഎം ആര്‍എസ്എസുമായി ഒരു രാഷ്ട്രീയ കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
ചരിത്രത്തെ ചരിത്രമായി കാണണം. അടിയന്തരാവസ്ഥ അര്‍ധ ഫാസിസത്തിന്റെ ഭാഗമായിരുന്നു. ഇന്ദിരാഗാന്ധിയുടെ അമിതാധികാര വാഴ്ചക്കെതിരായി രാജ്യത്താകമാനം പ്രതിഷേധം ഉണ്ടായി. ഈ അമിതാധികാരത്തിനെതിരായിട്ടാണ് യോജിച്ച പ്രവര്‍ത്തനം ഉണ്ടായതെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ തുടങ്ങിയ പാര്‍ട്ടിയാണ് ജനതാ പാര്‍ട്ടിയെന്നും വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുണ്ടായിരുന്ന ആളുകളും സംഘടനകളും ജനസംഘത്തില്‍ ഉണ്ടായിരുന്നുവെന്നും പറഞ്ഞ ഗോവിന്ദന്‍ താന്‍ പറഞ്ഞതിനെ വളച്ചൊടിച്ചുവെന്നും ആരോപിച്ചു. വിമോചന സമരത്തിന്റെ ഘട്ടത്തില്‍ കോണ്‍ഗ്രസ് ആര്‍എസ്എസുമായി സഹകരിച്ചുവെന്നും ഇടതുപക്ഷത്തിന് ആര്‍എസ്എസുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
